OPEN NEWSER

Monday 02. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.

  • Mananthavadi
31 May 2025


മാനന്തവാടി: കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍  എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്‍, സോമന്‍, മനോജ് എന്നിവരാണ് പ്രതികള്‍. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 28 നായിരുന്നു  കെഎഫ്ഡിസി ഓഫീസില്‍ മാവോയിസ്റ്റ് ആക്രമണമുണ്ടായത്.ഓഫീസ് സായുധ സംഘം അടിച്ചുതകര്‍ക്കുകയായിരുന്നു. പിന്നീട് ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ആറംഗ സായുധ സംഘമാണ് ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ജീവനക്കാരുമായി അല്‍പ്പനേരം ആശയവിനിമയം നടത്തിയ ശേഷമാണ് ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതായിരുന്നു പോസ്റ്ററുകള്‍.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വിദ്യാര്‍ത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക ലക്ഷ്യമെന്ന് മന്ത്രി ഒ. ആര്‍ കേളു
  • വിദ്യാര്‍ത്ഥികള്‍ ഉപരിപഠന സാധ്യതകള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആര്‍ കേളു
  • സുഗന്ധഗിരി ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം പ്രവൃത്തി വേഗത്തിലാക്കണം: മന്ത്രി ഒ ആര്‍ കേളു; പണി ഒക്ടോബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യുഎല്‍സിസിഎസ്
  • സ്‌കൂട്ടര്‍ മോഷണം; ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂട്ടര്‍ കണ്ടെത്തി മേപ്പാടി പോലീസ് ;പോലീസിനെ പ്രകീര്‍ത്തിച്ച് സ്‌കൂട്ടര്‍ ഉടമ
  • വയനാട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാം
  • രാസ ലഹരിയുമായി യുവാവ് അറസ്റ്റില്‍
  • എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍
  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
  • വെരുക്, കാട്ടുപന്നി എന്നിവയെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show