തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്

കല്‍പ്പറ്റ: തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്. വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയില്‍ താമസിക്കുന്ന ഗോപി എന്ന കുട്ടനെ (40)യാണ് അഞ്ചു വര്‍ഷം തടവിന് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി (1) ജഡ്ജ് എ വി. മൃദുല ശിക്ഷിച്ചത്. 27.11.2019 തീയതി രാത്രി 7. 30 മണിയോടെ വേലിയമ്പം കൊളറാട്ട് കുന്ന് പൈക്കമൂല കാട്ടു നായ്ക്ക ഉന്നതിയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ കോണ്‍ക്രീറ്റ് കട്ട കൊണ്ട് തലക്ക് അടിയേല്‍ക്കുകയായിരുന്നു. വേലിയമ്പം കുളറാട്ട് കുന്ന് പൈക്കമൂല കാട്ടുനായക ഉന്നതിയിലെ വിജയനാണ് മരണപ്പെട്ടത്. അന്നത്തെ കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന സി ഷൈജു ആദ്യ അന്വേഷണം നടത്തുകയും പിന്നീട് വന്ന കെ. വി സജിമോന്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസിന്റെ തെളിവിലേക്ക് 18 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍