ചിറക്കരയില്‍ കാട്ടാനയുടെ വിളയാട്ടം ഭീതിയോടെ പ്രദേശവാസികള്‍

മാനന്തവാടി: തേയില തോട്ടം മേഖലയായ തലപ്പുഴ ചിറക്കരയില്‍ കാട്ടാനയുടെ വിളയാട്ടം ഇതോടെ പുറത്തിറങ്ങാനാകാതെ ആശങ്കയോടെ നാട്ടുകാര്‍. ചിറക്കര അഞ്ചാം നമ്പര്‍ പാടിയിലാണ് ശനിയാഴ്ച രാവിലെ കാട്ടാന ഇറങ്ങിയത്. തോട്ടം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സമയമായതിനാല്‍ വലിയ ആശങ്ക പടര്‍ത്തി. തൊഴിലാളികള്‍ തന്നെ ആനയെ വനത്തിലേക്ക് തുരത്തുകയായിരുന്നു.കഴിഞ്ഞ രണ്ട് ദിവസമായി ആന പ്രദേശത്തെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ചക്ക സീസണ്‍ ആയതാണ് ആനകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍