എംഡിഎംഎയുമായി യുവാവ് പിടിയില്‍

വൈത്തിരി: ചുണ്ടേല്‍ വെള്ളംകൊല്ലിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശേരി രാരോത്ത് വലിയറച്ചാലില്‍ വീട്ടില്‍ സായൂജ് (33) നെയാണ് 4.80 ഗ്രാം എംഡിഎംഎയുമായി വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ അനില്‍കുമാറും സംഘവും പിടികൂടിയത്. ഡാന്‍സാഫിന്റെ സഹായത്തോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെ സ്‌കൂട്ടറുമായി വഴിയരികില്‍ നില്‍ക്കുകയയിരുന്ന സായൂജ് പോലീസിനെ കണ്ട് പരിഭ്രമിച്ചതോടെ സംശയം തോന്നിയ പോലീസ് ഇയാളെ പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ കവറില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തിയത്. എസ്‌ഐ സൗജല്‍, എസ് സിപിഒമാരായ മുബാറക് ,നൗഫല്‍ സിപിഒമാരായ അനൂപ്, റോജന്‍ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍