OPEN NEWSER

Friday 23. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാലിത്തീറ്റയെന്ന വ്യാജേനെ കടത്താന്‍ നോക്കിയത് മൂന്നര ടണ്ണോളം പുകയില ഉല്‍പ്പന്നം; യുവാവ് പിടിയില്‍

  • S.Batheri
23 May 2025

മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ വാഹന പരിശോധന നടത്തവെ മിനി ലോറിയില്‍ സംശയം തോന്നി നടത്തിയ പരിശോധനയില്‍ 3495 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. കഞ്ചാവ് കേസ് മുന്‍ പ്രതിയായ വാളാട് നൊട്ടന്‍ സഫീര്‍ (36) ആണ് കാലിതീറ്റയാണെന്ന വ്യാജേനെ മൂന്നര ടണ്ണോളം പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. 40 ചാക്ക് ബിയര്‍ വേസ്റ്റ്  കൊണ്ട് മറച്ച രീതിയില്‍ 15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളിലും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളിലുമായി ഒരു തരത്തിലും പുറത്ത് നിന്ന് കണ്ടുപിടിക്കാന്‍ പറ്റാത്ത നിലയില്‍ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ കടത്തികൊണ്ട് വന്നത്. സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കവറിങ്ങ് ലോഡ് മാറ്റി നോക്കിയതിലാണ് പുകയില ഉത്പ്പന്നങ്ങള്‍ കണ്ടെത്തിയത് .എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ കെ.എം, പ്രിവന്റീവ് ഓഫീസര്‍ ജിനോഷ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് ഇ.ബി വിപിന്‍ പി എന്നിവര്‍ പരിശോധനയില്‍ പങ്കാളികളായി. സ്‌ട്രൈക്കിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സാബു സി.ഡി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശശികുമാര്‍ പി.എന്‍ എന്നിവരും പരിശോധനയ്ക്ക് സഹായിക്കാന്‍ സ്ഥലത്തെത്തിയിരുന്നു.പിടിച്ചെടുത്ത വാഹനവും പുകയില ഉത്പ്പന്നങ്ങളും പ്രതി സഹിതം സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറും.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു
  • കാലിത്തീറ്റയെന്ന വ്യാജേനെ കടത്താന്‍ നോക്കിയത് മൂന്നര ടണ്ണോളം പുകയില ഉല്‍പ്പന്നം; യുവാവ് പിടിയില്‍
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • സുല്‍ത്താന്‍ ബത്തേരിയില്‍ വിജ്ഞാന കേരളംജോബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
  • 1200 ല്‍ 1200 മാര്‍ക്കുമായി ജോയ്‌സ് മരിയ ബിനോജ്
  • ഹയര്‍സെക്കണ്ടറി ഫലം: വയനാട് ജില്ലയില്‍ 71.8% പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി; 10 സ്‌കൂളുകളില്‍ 90% ത്തിന് മുകളില്‍ ജയം; മാനന്തവാടിഎംജിഎം സ്‌കൂളിന് നൂറു മേനി
  • അഭിമാന നിറവില്‍ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം
  • കൊളറാട്ടുകുന്ന്, കാപ്പിസെറ്റ് ഉന്നതികളിലെ പുനരധിവാസം; 44 കുടുംബങ്ങള്‍ക്ക് മന്ത്രി ഒ ആര്‍ കേളു നാളെ താക്കോല്‍ കൈമാറും
  • വയനാട് ജില്ലയിലെ മഴ അളവ് കൃത്യമായി പരിശോധിക്കണം: ജില്ലാ ആസൂത്രണ സമിതി മഴയളവ് അറിയാന്‍ 250 മഴ മാപിനികള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show