OPEN NEWSER

Friday 23. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹയര്‍സെക്കണ്ടറി ഫലം: വയനാട് ജില്ലയില്‍ 71.8% പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി; 10 സ്‌കൂളുകളില്‍ 90% ത്തിന് മുകളില്‍ ജയം; മാനന്തവാടിഎംജിഎം സ്‌കൂളിന് നൂറു മേനി

  • Mananthavadi
22 May 2025


കല്‍പ്പറ്റ: രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി ഫലം പ്രഖ്യാപിച്ചപ്പോള്‍ വയനാട് ജില്ലയില്‍ 71. 8% വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 663 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മാനന്തവാടി എംജിഎം എച്ച്എസ്എസ് 100% വിജയം കൈവരിച്ചു. ഇവിടെ പരീക്ഷ എഴുതിയ 49 വിദ്യാര്‍ഥികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. മറ്റ് 9 സ്‌കൂളുകള്‍ 90% മുകളില്‍ ജയം നേടി. കഴിഞ്ഞ വര്‍ഷം 68.36 % പേരാണ് ജില്ലയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരുന്നത്. ഇത്തവണ ജില്ലയിലെ 60 സ്‌കൂളുകളില്‍ നിന്നുള്ള 9440  വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 6778 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായത്. ഓപ്പണ്‍ സ്‌കൂള്‍ സ്ട്രീമില്‍ 587 പേര്‍ പരീക്ഷ എഴുതിയതില്‍ 382 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി (65.08%). ഇതില്‍ 6 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്  ലഭിച്ചു.

90% ത്തിന് മുകളില്‍ വിജയം കൈവരിച്ച  സ്‌കൂളുകള്‍:  

1.പിണങ്ങോട് ഡബ്ല്യൂഒ എച്ച്എസ്എസ് 95.92%

2.മേപ്പാടി സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച്എസ്എസ്91.45%,

3.ദ്വാരക സേക്രഡ് ഹാര്‍ട്ട്‌സ് എച്ച്എസ്എസ്94.42%,  

4.സുല്‍ത്താന്‍ ബത്തേരി സെന്റ് മേരിസ് എച്ച്എസ്എസ്  93.22%

5.സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ് ഇഎം എച്ച്എസ്എസ്96.21%,

6.മുട്ടില്‍ ഡബ്ല്യൂഒ വിഎച്ച്എസ്എസ് 91.84%

7.കണിയാമ്പറ്റ എംആര്‍എസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍96.88%

8.മുട്ടില്‍ ഡബ്ല്യൂഒവി എച്ച്എസ്എസ്93.85%

9.പൂമല സെന്റ് റോസല്ലാസ് സ്പീച്ച് & ഹിയറിങ് എച്ച്എസ്എസ്93.33%.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു
  • കാലിത്തീറ്റയെന്ന വ്യാജേനെ കടത്താന്‍ നോക്കിയത് മൂന്നര ടണ്ണോളം പുകയില ഉല്‍പ്പന്നം; യുവാവ് പിടിയില്‍
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • സുല്‍ത്താന്‍ ബത്തേരിയില്‍ വിജ്ഞാന കേരളംജോബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
  • 1200 ല്‍ 1200 മാര്‍ക്കുമായി ജോയ്‌സ് മരിയ ബിനോജ്
  • ഹയര്‍സെക്കണ്ടറി ഫലം: വയനാട് ജില്ലയില്‍ 71.8% പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി; 10 സ്‌കൂളുകളില്‍ 90% ത്തിന് മുകളില്‍ ജയം; മാനന്തവാടിഎംജിഎം സ്‌കൂളിന് നൂറു മേനി
  • അഭിമാന നിറവില്‍ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം
  • കൊളറാട്ടുകുന്ന്, കാപ്പിസെറ്റ് ഉന്നതികളിലെ പുനരധിവാസം; 44 കുടുംബങ്ങള്‍ക്ക് മന്ത്രി ഒ ആര്‍ കേളു നാളെ താക്കോല്‍ കൈമാറും
  • വയനാട് ജില്ലയിലെ മഴ അളവ് കൃത്യമായി പരിശോധിക്കണം: ജില്ലാ ആസൂത്രണ സമിതി മഴയളവ് അറിയാന്‍ 250 മഴ മാപിനികള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show