1200 ല്‍ 1200 മാര്‍ക്കുമായി ജോയ്‌സ് മരിയ ബിനോജ്

പുല്‍പ്പള്ളി:ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ 1200 ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കി ജോയ്‌സ് മരിയ ബിനോജ്. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ ജോയ്‌സ്. പുല്‍പ്പള്ളി പുന്നേലിക്കുന്നേല്‍ ബിനോജ് പി ജോസിന്റേയും
സ്മിതയുടേയും മകളാണ്. ബിനോജ് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനും
സ്മിത നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ അധ്യാപികയുമാണ്.
സഹോദരി: ജോതിക് തെരേസ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി (സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം പുല്‍പ്പള്ളി).പത്തില്‍ പഠിച്ചത് പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്. പത്താം ക്ലാസില്‍ എല്ലാ വിയങ്ങള്‍ക്കും എ പ്ലസ് നേടിരുന്നു. ബി.ടെക്കിന് ചേരാനാണ് ആഗ്രഹമെന്ന് ജോയ്‌സ്പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍