OPEN NEWSER

Saturday 24. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു

  • Mananthavadi
23 May 2025

വാളാട്: വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതിപട്ടികവര്‍ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു.വാളാട് ഗവ ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാലു കോടിയുടെ അടിസ്ഥാന സൗകര്യങ്ങളാണ് വാളാട് സ്‌കൂളിനായി സര്‍ക്കാര്‍ അനുവദിച്ചത്. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂള്‍ പരിസരം ശുചീകരണം, ക്ലാസ്സ് റൂം പരിശോധന, അടുക്കള ശുചീകരണം, കുടിവെള്ളം ശുചീകരണം, വൈദ്യുതി ഉറപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി അറിയിച്ചു.

സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തികളില്‍ പി. ടി.എയുടെ പിന്തുണയും കൂട്ടായ സംഘാടനവും ആവശ്യമാണ.  പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാസ്‌കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. മികച്ച ക്ലാസ് മുറികള്‍, പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠ പുസ്തകം ഒരു മാസം മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അധ്യാപകരും പിടിഎയുംകൂടുതല്‍ ശ്രദ്ധ നല്‍കണം. പുതിയ തലത്തിലേക്ക് കുട്ടികള്‍ കടക്കുമ്പോള്‍ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ ഗൗരവപൂര്‍വ്വംകൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷയായ പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി രാജീവന്‍ പുതിയേടത്ത്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് യു. ബീഗം മഹജബീന്‍, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, പിടിഎ പ്രസിഡന്റ് അസീസ് വാളാട്, മുന്‍ പി.ടി.എ പ്രസിഡന്റ് റ്റി.റ്റി ജോസഫ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു
  • കാലിത്തീറ്റയെന്ന വ്യാജേനെ കടത്താന്‍ നോക്കിയത് മൂന്നര ടണ്ണോളം പുകയില ഉല്‍പ്പന്നം; യുവാവ് പിടിയില്‍
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • സുല്‍ത്താന്‍ ബത്തേരിയില്‍ വിജ്ഞാന കേരളംജോബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
  • 1200 ല്‍ 1200 മാര്‍ക്കുമായി ജോയ്‌സ് മരിയ ബിനോജ്
  • ഹയര്‍സെക്കണ്ടറി ഫലം: വയനാട് ജില്ലയില്‍ 71.8% പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി; 10 സ്‌കൂളുകളില്‍ 90% ത്തിന് മുകളില്‍ ജയം; മാനന്തവാടിഎംജിഎം സ്‌കൂളിന് നൂറു മേനി
  • അഭിമാന നിറവില്‍ മേരി മാതാ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം
  • കൊളറാട്ടുകുന്ന്, കാപ്പിസെറ്റ് ഉന്നതികളിലെ പുനരധിവാസം; 44 കുടുംബങ്ങള്‍ക്ക് മന്ത്രി ഒ ആര്‍ കേളു നാളെ താക്കോല്‍ കൈമാറും
  • വയനാട് ജില്ലയിലെ മഴ അളവ് കൃത്യമായി പരിശോധിക്കണം: ജില്ലാ ആസൂത്രണ സമിതി മഴയളവ് അറിയാന്‍ 250 മഴ മാപിനികള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show