ജനവാസ മേഖലയില്‍ പുലിയിറങ്ങി; വളര്‍ത്തുനായയെ പിടികൂടി

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവ്, കബനിഗിരി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമിറങ്ങിയ പുലി പള്ളിപ്പുറത്ത് സ്റ്റീഫന്റെ വളര്‍ത്തുനായയെ പിടികൂടി. സമീപത്തെ ജോയിയുടെ വീട്ടിലെ സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ ദൃശ്യം സിസിടിവിയില്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ.നിജേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.യു സുരേന്ദ്രന്‍ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍