OPEN NEWSER

Friday 01. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബത്തേരി- തൊടുപുഴ കെ.എസ്.ആര്‍.ടി.സി അങ്കമാലിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു;കെ.എസ്.ആര്‍.ടി.സി.ബസ്സ് ലോറിയുമായി കൂട്ടിയിടിച്ചു നാലുപേര്‍ക്ക് പരുക്കേറ്റു 

  • S.Batheri
15 Nov 2017

കഴിഞ്ഞ ദിവസം രാത്രി ബത്തേരിയില്‍ നിന്നും തൊടുപുഴയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍പെട്ടത്.പുലര്‍ച്ചെ 6 മണിയോടെ അങ്കമാലിയില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബസ്സ് ഡ്രൈവര്‍ കാക്കവയല്‍ സ്വദേശി റിയാസ്, കണ്ടക്ടര്‍ ബാലുശ്ശേരി സ്വദേശി അനീഷ് എന്നിവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ല. താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസം നേരിട്ടതിനാല്‍ ഒന്നരമണിക്കൂര്‍ വൈകി ആയിരുന്നു ബസ് അങ്കമാലിയിലെത്തിയത്. നാല് വരി പാതയുടെ രണ്ടാം പാതയിലൂടെ പോകുകയായിരുന്നു ബസ്.  ബസിന്റെ മുന്നിലുണ്ടായിരുന്ന ലോറിയുടെ മുന്നിലേക്ക് ഒന്നാം നിരയില്‍ പോകുകയായിരുന്ന കാര്‍ പെട്ടെന്ന് വെട്ടിച്ചു കയറുകയും ലോറി തല്‍ക്ഷണം ബ്രേക്കിടുകയും ചെയ്തു. ഈ ലോറിയുടെ പിന്നിലിടിച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: സണ്ണി ജോസഫ് എം എല്‍ എ
  • ചൂട് കൂടുന്നു, ജാഗ്രത വേണം; പകല്‍ 11 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം
  • സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി!ല്‍ യെല്ലോ അലര്‍ട്ട്
  • വയനാട് ടൗണ്‍ഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കല്‍ ഇന്ന് കിഫ്‌കോണിനു കൈമാറും; 140 വീടുകള്‍ കൈമാറി
  • പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് കളമശ്ശേരിയില്‍ ഒളിവില്‍ കഴിയവേ
  • പശുക്കള്‍ ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് അന്വേഷണം നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show