നീതിയിലേക്ക് വഴി തുറക്കാന്‍ പുറം ലോകവുമായുള്ള സമ്പര്‍ക്കം പ്രധാനം: ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍

ബത്തേരി: ചരിത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസിഗോത്ര വിഭാഗങ്ങള്‍ക്ക് നീതിയിലേക്ക് വഴി തുറക്കാന്‍ പുറം ലോകവുമായുള്ള സമ്പര്‍ക്കം പ്രധാനമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അഭിപ്രായപ്പെട്ടു.കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) യുടെ ഗോത്രവര്‍ദ്ധന്‍ പദ്ധതിയുടെ ഭാഗമായുള്ള ഉന്നതി സംഗമം
സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നീതിയിലേക്ക് വഴി തുറക്കാന്‍ നീതിയെയും അനീതിയേയും കുറിച്ച് അറിയേണ്ടതുണ്ട്. അതിന് പുറം ലോകവുമായും വ്യത്യസ്തമായ സാംസ്കാരികതകളോടും സമ്പര്‍ക്കം പുലര്‍ത്തണം. അതുവഴി ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍, നീതി, നീതി നിഷേധം എന്നിവയെക്കുറിച്ച് അറിയാന്‍ കഴിയും,' ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വ്യത്യസ്ത സംസ്കാരമുള്ളവരുടെ സമ്പര്‍ക്കം സാധ്യമാക്കാനാണ് കെല്‍സയുടെ ആഭിമുഖ്യത്തില്‍ വയനാട്ടില്‍ നിന്നുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ലക്ഷദ്വീപ് മിനിക്കോയില്‍ നിന്നുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ഹൈക്കോടതിയിലേക്ക് ക്ഷണിച്ചു സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്.
പട്ടികവര്‍ഗ വിഭാഗത്തിനായുള്ള അനവധി സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ഉണ്ടെങ്കിലും എല്ലാവര്ക്കും ഇതെക്കുറിച്ച് വേണ്ടത്ര അറിവില്ല. ഇക്കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക, നിയമ സഹായം നല്‍കുക എന്നിവയാണ് ഗോത്രവര്‍ദ്ധന്‍ പദ്ധതിയുടെ ഉദ്ദേശ്യം. വയനാടിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ് ഗോത്രവര്‍ദ്ധന്‍ പദ്ധതിയെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
കേരള ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. ഗോത്ര വിഭാഗത്തിന് അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ പദ്ധതികളും അവരുടെ ഇടയില്‍ എത്തിച്ച് ഗോത്ര വിഭാഗത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഹൈക്കോടതി ജസ്റ്റിസ് സി പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗോത്രവര്‍ദ്ധന്‍ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും െ്രെടബല്‍ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചതായി ജസ്റ്റിസ് പ്രദീപ്കുമാര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി അധ്യക്ഷനായ ടാസ്ക് ഫോഴ്സില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ അംഗങ്ങളാണ്. ഇതിന് പുറമെ ഓരോ ആദിവാസി ഉന്നതിയിലും സന്ദര്‍ശനം നടത്തി ആദിവാസി ജനത നീതിനിഷേധം അനുഭവിക്കുന്നുണ്ടോ എന്ന് സര്‍വേ നടത്തി കണ്ടെത്താന്‍ െ്രെടബല്‍ കാഡറ്റ് കോര്‍പ്സും രൂപീകരിച്ചിട്ടുണ്ട്. ഊര് മൂപ്പന്, വാര്‍ഡ് അംഗം, െ്രെടബല്‍ പ്രൊമോട്ടര്‍, പാരാലീഗല്‍ വളണ്ടിയര്‍ എന്നിവര്‍ ഇതില്‍ അംഗങ്ങളാണ്.
ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഇ അയൂബ് ഖാന്, ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്, ഐടിഡിപി പ്രൊജക്റ്റ് ഓഫീസര്‍ ജി പ്രമോദ്, പി സുധീര്‍ കുമാര്‍ (വനിത ശിശു ക്ഷേമ വകുപ്പ്), പ്രജിത്ത് (സാമൂഹ്യ നീതി വകുപ്പ്), റെക്ടറും ഡോണ്‍ ബോസ്കോ കോളേജ് മാനേജരുമായ ഫാ. ആന്റണി തെക്കേടത്ത് എന്നിവര്‍ സംസാരിച്ചു.
കെല്‍സ മെമ്പര്‍ സെക്രട്ടറി സി എസ് മോഹിത് സ്വാഗതവും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി (ഡെല്‍സ) വയനാട് സെക്രട്ടറി അനീഷ് ചാക്കോ നന്ദിയും പറഞ്ഞു.
ഗോത്ര ജനവിഭാഗങ്ങള്‍ക്കായി നടത്തിയ ഉന്നതി പരിപാടിയില്‍ മെഡിക്കല്‍ ക്യാമ്പ്, ആധാര്‍ രജിസ്ട്രേഷന് കൗണ്ടര്‍, റേഷന്‍ കാര്‍ഡ് രജിസ്ട്രേഷന് കൗണ്ടര്‍, കലാപരിപാടികള്‍, നിരവധി വകുപ്പുകളുടെ സ്റ്റാളുകള്‍, നിയമ ബോധവല്‍ക്കരണ ക്ലാസ്സ് തുടങ്ങിയവയും ഉണ്ടായിരുന്നു.
പരിപാടിയ്ക്ക് ശേഷം ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും ഉള്‍പ്പെട്ട സംഘം സുല്‍ത്താന്‍ ബത്തേരി വീട്ടികുറ്റിയിലെ കുറുമ ഉന്നതി സന്ദര്‍ശിച്ചു അന്തേവാസികളുമായി ആശയവിനിമയം നടത്തി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍