ജോലിക്കിടെ കാട്ടുപോത്തിന്റെ മുന്നില്‍പ്പെട്ടു; രക്ഷപ്പെടുന്നതിനിടെ തൊഴിലാളിക്ക് പരിക്കേറ്റു

നിരവില്‍പുഴ: നിരവില്‍പുഴ മട്ടിലയം സ്കൂളിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരുന്ന് തളിക്കുന്നതിനിടെ കാട്ടുപോത്തിന്റെ മുന്നില്‍പ്പെട്ട തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റു. മരാടി ഉന്നതിയിലെ ചാമന് (55) നാണ് പരിക്കേറ്റത്. കണ്ണിനും, നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാട്ടിയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് സംഭവമെന്നും, മറ്റൊന്നും തനിക്കോര്മ്മയില്ലെന്നുമാണ് ചാമന് പറഞ്ഞതെന്ന് വനപാലകര്‍ പറഞ്ഞു.
രണ്ടാഴ്ചയോളമായി ഈ കാട്ടുപോത്ത് പ്രദേശത്ത് ഭീഷണിയുയര്‍ത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു. തൊട്ടടുത്ത് കുഞ്ഞോം യുപി സ്കൂളും, നിരന്തരം വാഹനങ്ങള്‍ കടന്നു പോകുന്ന കുറ്റിയാടി മാനന്തവാടി റോഡും ഉണ്ട്. കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്ന കാട്ടുപോത്തിന്റെ അക്രമ ഭീഷണിയില്‍ നിന്നും ശാശ്വത സംരക്ഷണം നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ആര് ആര് ടി സംഘമടക്കം സ്ഥലത്തെത്തി കാട്ടിയെ തുരത്താനുള്ള ശ്രമമാരംഭിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍