ബസ്സപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു

മാനന്തവാടി: മാനന്തവാടി ഒണ്ടയങ്ങാടിക്ക് സമീപം കഴിഞ്ഞയാഴ്ച കര്‍ണാടക ആര്‍ടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പെരിന്തല്‍മണ്ണ മണ്ണേങ്ങല്‍ ഇളയോടത്ത് ഹുസൈന്‍ (55) ആണ് മരിച്ചത്.പെരിന്തല്‍മണ്ണയില്‍ നിന്നും വയനാട് സന്ദര്‍ശിക്കാനായെത്തിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നയാളായിരുന്നു ഹുസൈന്‍.
ഭാര്യ: വിരിയേമ്മു. മക്കള്‍: ഹൈറുന്നീസ, ഷംസീറ, മുഹമ്മദ് ഉനൈസ്.
സഹോദരന്മാര്‍: മുഹമ്മദലി, കോമ മുസ്ലിയാര്‍,മുസ്തഫ സഖാഫി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍