മുണ്ടക്കൈചൂരല്‍മല ഉരുള്‍പ്പൊട്ടല്‍: വീടിന് തകരാര്‍ സംഭവിച്ച 63 പേര് അപേക്ഷ നല്കി

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത, എന്നാല്‍ വീടിന് തകരാര്‍ സംഭവിച്ച 63 പേര് നഷ്ടപരിഹാരത്തിന് അപേക്ഷ നല്കി. നോ ഗോ സോണില്‍ ഉള്‍പ്പെട്ടതും എന്നാല്‍
ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ 20 പേരും ഗോ സോണില്‍ ഉള്‍പ്പെട്ടതും എന്നാല്‍ നഷ്ടപരിഹാരത്തിന് നേരത്തെ അപേക്ഷിച്ചി ട്ടില്ലാത്തതുമായ 43 പേരുമാണ് മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അപേക്ഷ നല്‍കിയത്. വീട് നഷ്ടപ്പെടുകയും വീടിന് നാശനഷ്ടം സംഭവിക്കുകയും ചെയ്ത, ഗുണഭോക്തൃ പട്ടികയില്‍ ഇല്ലാത്ത, മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളിലെ നോ ഗോ സോണ്‍ ഏരിയയില്‍ ഉള്ളവരും 10, 11,12 വാര്‍ഡുകളില്‍ ഗോ സോണില്പ്പെട്ടവരില് വീടിന് നാശനഷ്ടം സംഭവിച്ചവരുമാണ് അപേക്ഷകര്‍.
ഗോ സോണ്‍ ഏരിയയിലെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച് വില്ലേജില്‍ ഇതുവരെ അപേക്ഷ കൊടുക്കാത്തവര്ക്ക് കൂടി അപേക്ഷ നല്‍കുന്നതിനുള്ള അവസരമാണ് നല്‍കിയത്.
ഗ്രാമപഞ്ചായത്ത് എല്‍ എസ്ജിഡി എന്‍ജീനിയറിങ് വിഭാഗവും വെള്ളരിമല വില്ലേജ് അധികൃതരും സംയുക്തമായി പരിശോധന നടത്തിയശേഷം കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കും. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ മുഹമ്മദ് ഷാഫി, കെ അശോകന്, മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഷാജു എന്നിവര്‍ നേതൃത്വം നല്കി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍