മദ്യപിച്ച് ഡ്യൂട്ടിയെടുത്ത സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് പിടികൂടി കേസെടുത്തു.

പുല്‍പ്പള്ളി: മദ്യപിച്ച് ഡ്യൂട്ടിയെടുത്ത സ്വകാര്യ ബസ് കണ്ടക്ടറെ പുല്‍പ്പള്ളി പോലീസ് പിടികൂടി കേസെടുത്തു. പുല്‍പ്പള്ളി ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രവാസി ബസ്സിലെ കണ്ടക്ടര്‍ ചീയമ്പം പ്രിന്‍സ് (32) നെയാണ് പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ബത്തേരിയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് വരുന്നതിനിടെയാണ് മദ്യപിച്ചെത്തിയ കണ്ടക്ടറെ ശ്രദ്ധയില്‍പ്പെട്ട ബസ്സിലെ യാത്രക്കാര്‍ പുല്‍പ്പള്ളി പോലീസില്‍ വിവരമറിയിച്ചത്. ഇതേത്തുടര്‍ന്ന് ബസ് പുല്‍പ്പള്ളി സ്റ്റാന്‍ഡിലെത്തിയപ്പോള്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. അജേഷിന്റെ നേതൃത്വത്തില്‍ കണ്ടക്ടര്‍ പ്രിന്‍സിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി. പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് വിട്ടയച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍