വിദ്യാര്‍ത്ഥികളുടെ വേര്‍പാടില്‍ മനംനൊന്ത് കുളത്താട ഗ്രാമം

തവിഞ്ഞാല്‍: പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ബന്ധുക്കളായ രണ്ട് വിദ്യാര്‍ത്ഥികളുടെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാകാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ കുളത്താടയെന്ന കൊച്ചുഗ്രാമം. വാഴപ്ലാംകുടി പരേതനായ ബിനുവിന്റെ മകന് അജിന് ബിനു (15), കളപ്പുരയ്ക്കല്‍ ബിനീഷിന്റെ മകന് ക്രിസ്റ്റി ബിനീഷ് (13) എന്നിവരാണ് ഇന്ന് വാളാട് പുഴയില്‍ മുങ്ങി മരിച്ചത്. വൈകീട്ടാണ് നാടിനെ ദുഖത്തിലാഴ്ത്തിയ സംഭവം നടന്നത്. കൂട്ടുകാരോടൊപ്പം വാളാട് പുലിക്കാട്ട് കടവ് ചെക്ക്ഡാമിന് സമീപം കുളിക്കാനായി പോയതായിരുന്നു ഇരുവരും. തുടര്‍ന്നായിരുന്നു അപകടം.
അജിന് കല്ലോടി സെന്റ് ജോസഫ് സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. പത്ത് മാസം മുമ്പ് ബൈക്കപകടത്തില്‍ അജിന്റെ പിതാവ് ബിനു മരിച്ചിരുന്നു. പ്രവീണ മാതാവും അലന് സഹോദരനുമാണ്. ക്രിസ്റ്റി കണിയാരം ഫാ.ജി.കെ.എം ഹൈസ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. ടിന്റു മാതാവും ലിയോണ സഹോദരിയുമാണ് .മാനന്തവാടി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ നാളെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍