എം.ഡി.എം.എ യുമായി രണ്ട് പേര് പിടിയില്‍

വൈത്തിരി: എം.ഡി. എം.എ യുമായി രണ്ട് പേര് പിടിയില്‍. കോഴിക്കോട്, താമരശ്ശേരി, അരയാറ്റകുന്നുമ്മേല്‍, എ.കെ ഹബീബ് റഹ്മാന് (25), ആലപ്പുഴ, സജീന മന്‍സില്‍,ടി.കെ. സജീന (47) എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. 0.98 ഗ്രാം എം.ഡി. എം.എയാണ് പിടിച്ചെടുത്തത്. 30.04.2025 തിയ്യതി ഉച്ചയോടെ വൈത്തിരി താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ വെച്ചാണ് വാഹന പരിശോധനക്കിടെ ഇവര്‍ പിടിയിലായത്. ലക്കിടി ഭാഗത്തേക്ക് കെ.എല്‍ 22 എച്ച് 3414 കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍ . എസ്.ഐ പി.പി അഖില്‍, എസ്.സി.പി.ഒ സുജേഷ്, സി.പി ഒമാരായ രതിലാഷ്, സഫീന എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ടമഷമ്യമി


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍