റോഡരികില്‍ ചരക്കു ലോറി താഴ്ന്ന് സമീപത്തെ വീട്ടിലേക്ക് ചരിഞ്ഞു; അഗ്‌നി രക്ഷാ സേനയെത്തി അപകട ഭീഷണി ഒഴിവാക്കി

കൊയിലേരി: കൊയിലേരി പയ്യമ്പള്ളി റൂട്ടില്‍ പുനര്‍നിര്‍മ്മാണം നടത്തുന്ന റോഡില്‍ ചരക്ക് ലോറി താഴ്ന്ന് രാത്രി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ലോറി സമീപത്തെ വീടിനു മുകളിലേക്ക് ചെരിഞ്ഞ് അപകടഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഈന്തനമൂല സുധാകരന്‍ എന്നയാളുടെയാണ് വീടിനോട് ചേര്‍ന്നായിരുന്നു സംഭവം. തുടര്‍ന്ന് മാനന്തവാടി അഗ്‌നിശമന സേന സ്ഥലത്തെത്തി ലോറി വടം കെട്ടി നിര്‍ത്തുകയും തുടര്‍ന്ന് ക്രെയിന്‍ എത്തിച്ച് ലോറി അവിടെ നിന്നും മാറ്റുകയും ചെയ്തു. നിര്‍മ്മാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍