തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ആകെ സ്വീകരിച്ചത് 4809 പത്രികകള്‍, സ്ഥാനാര്‍ത്ഥികള്‍ 3164
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വയനാട് ജില്ലയില്‍ ആകെ 4809 നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിര്‍ദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 23 പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ആകെ 3164 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനക്ക് ശേഷം സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥികളില്‍ 1491 പേര്‍ പുരുഷന്മാരും 1673 പേര്‍ സ്ത്രീകളാണ്. സൂക്ഷ്മ പരിശോധനയില്‍ ജില്ലയില്‍ ആകെ 80 പത്രികകള്‍ തള്ളി. പുരുഷ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ 31 പത്രികകളും സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ 49 പത്രികകളുമാണ് തള്ളിയത്. സ്വീകരിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാന്‍ തിങ്കളാഴ്ച വരെ സമയമുണ്ട്. അതിന് ശേഷമായിരിക്കും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരിക.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
