ഭക്ഷ്യ വിഷബാധ: വിദ്യാര്‍ത്ഥികളും അധ്യാപകരും ചികിത്സ തേടി
മാനന്തവാടി: വിനോദയാത്ര കഴിഞ്ഞ് കണ്ണൂരില്‍ നിന്നും തിരിച്ച് വരുന്നതിനിടെ വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളും, അധ്യാപകരും അടക്കം 38 പേര്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
ചേകാടി ഗവണ്‍മെന്റ്‌റ് എല്‍ പി സ്‌കൂളില്‍ നിന്നും വിനോദയാത്രക്ക് പോയവരാണിവര്‍. യാത്രാമധ്യേ കഴിക്കാനുള്ള ഭക്ഷണം ഇവര്‍ തന്നെ പാകം ചെയ്ത് കൊണ്ടുപോയിരുന്നു. അത് കൂടാതെ കണ്ണൂരിലെ ഒരമ്പലത്തില്‍ നിന്നും ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് തിരിച്ച് വരവെയാണ് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായത്. ഏത് ഭക്ഷണത്തില്‍ നിന്നുമാണ് പ്രശ്‌നമുണ്ടായതെന്ന് വ്യക്തമല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ആര്‍ക്കും തന്നെ സാരമായ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അവര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
