OPEN NEWSER

Saturday 22. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍

  • Kalpetta
22 Nov 2025

കല്‍പ്പറ്റ: ഓണ്‍ലൈനായി പാര്‍ട്് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കമെന്ന് വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ്, നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ കേസില്‍ വയനാട് സ്വദേശി പിടിയില്‍. വൈത്തിരി, ചുണ്ടേല്‍, കരിങ്ങാട്ടിമ്മേല്‍ വീട്ടില്‍ എസ്. വിഷ്ണു(27)വിനെയാണ് വയനാട് സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ഷജു ജോസഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലിരുന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി ഏകോപിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായത്. ഇയാള്‍ വൈത്തിരി പോലീസുകാരുള്‍പ്പെട്ട കുഴല്‍പ്പണം തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരുന്നയാളാണ്. 

2025 സെപ്തംബറിലാണ് സംഭവം. തട്ടിപ്പുകാര്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിലിരുന്ന് ടെലഗ്രാമിലുടെ നോയിഡ സ്വദേശിനിയെ നിരന്തരം ബന്ധപ്പെട്ട്  വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 401,117 രൂപയാണ് ഇവരില്‍ നിന്ന് തട്ടിയെടുത്തത്. പ്രതികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഏകോപിച്ചാണ് തട്ടിപ്പ് നടത്തിയത്. നോയിഡ സ്വദേശിനിയില്‍ നിന്ന് 15.09.2025 തീയതി ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നേടിയെടുത്ത 1,55,618 രൂപ ചുണ്ടേല്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും ചെക്ക് വഴി വിഷ്ണു പിന്‍വലിച്ചു. ഇയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 2025 ആഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഏഴ് ലക്ഷത്തോളം രൂപ ഈ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആ പണം ഉടന്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈക്കില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
  • ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍
  • വീണ്ടും കോമേഴ്ഷ്യല്‍ അളവില്‍ രാസ ലഹരി പിടികൂടി പോലീസ് ;വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പടിയില്‍
  • മാനന്തവാടിയില്‍ വന്‍ എം.ഡി.എം.എ വേട്ട; ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഡിസംബര്‍ 4ന് പൂര്‍ത്തീകരിക്കും
  • കാപ്പ ലംഘിച്ചയാളെ അറസ്റ്റു ചെയ്തു
  • വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ സമാപിക്കും; മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു
  • രഹസ്യ വിവരത്തെ തുടര്‍ന്ന് വീട്ടില്‍ പരിശോധന; എം.ഡി.എം.എ യുമായി 4 യുവാക്കള്‍ പിടിയില്‍
  • സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പ്; വനിതകളില്‍ പാലക്കാട് ഫൈനലില്‍; പുരുഷന്മാരില്‍ സെമിയില്‍ കടന്ന് പാലക്കാടും കോട്ടയവും
  • തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തില്‍ 15 സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show