കാപ്പ ലംഘിച്ചയാളെ അറസ്റ്റു ചെയ്തു
കല്‍പ്പറ്റ: കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ കാപ്പ ചുമത്തിയിട്ടും, ആയതിന്റെ നടപടിക്രമങ്ങള്‍ ലംഘിച്ചയാളെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ റാട്ടക്കൊല്ലി മംഗലത്ത് ബിന്‍ഷാദ് (25) നെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ ബിന്‍ഷാദിനെ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി 2025 ഏപ്രില്‍ 24ന് കാപ്പ ചുമത്തിയിരുന്നു.പ്രതിയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനായും മറ്റും എല്ലാ ആഴ്ചകളിലും സ്‌റ്റേഷനിലെത്തി ഒപ്പിടേണ്ടതുണ്ടായിരുന്നെങ്കിലും ബിന്‍ഷാദ് ആയത് ലംഘിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ്
ബിന്‍ഷാദിനെ കല്‍പ്പറ്റ എസ്.ഐ വിമല്‍ ചന്ദ്രന്‍, എസ്‌സിപിഒ മാരായ ഷെജീര്‍, നൗഫല്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
