തെരഞ്ഞെടുപ്പ് മുന്നൊരുക്കം; 'ഫുള്‍ ആക്ഷനില്‍ ' വയനാട് പോലീസ്
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വയനാട് ജില്ലാതിര്‍ത്തികളിലും എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും വ്യാപകമായ തെരച്ചില്‍ നടപടികള്‍ ശക്തമാക്കി വയനാട് പോലീസ്. കഴിഞ്ഞ 48 മണിക്കൂറിനിടെ പോലീസിന്റെ ശക്തമായ ജാഗ്രതയില്‍ പിടിയിലായത് മുന്നേ കാല്‍ കോടിയോളം കുഴല്‍ പണവും, വാണിജ്യാടിസ്ഥാനത്തില്‍ കടത്തിക്കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയും.20.11.2025 വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൂന്ന് കോടിയിലധികം കുഴല്‍ പണവുമായി 5 പേര്‍ മാനന്തവാടി പോലീസിന്റെ പിടിയിലായത്. കസ്റ്റംസിന്റെ സഹായത്തോടെ പോലീസ് പാര്‍ട്ടി നടത്തിയ അവസരോചിതമായ വാഹന പരിശോധനയിലാണ് ഇത്രയും വലിയ തുക അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നത് തടയാന്‍ കഴിഞ്ഞത്. അന്നെ ദിവസം രാത്രിയില്‍ ബത്തേരി മന്തേട്ടിക്കുന്നിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 21.48 ഗ്രാം എം.ഡി.എം.എ യുമായി നാലു പേരെബത്തേരി പോലീസ് പിടികൂടിയിരുന്നു.
22.11.2025 ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 245 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സേനയും, മാനന്തവാടി പോലീസും ചേര്‍ന്നാണ് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയത്.
അന്നേദിവസം മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചും പോലീസിന്റെ വന്‍ രാസലഹരി വേട്ട നടന്നു. വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എയാണ് പോലീസിന്റെ ജാഗ്രതയില്‍ കണ്ടെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള ഒരു വലിയ ലഹരി ശൃംഖലയെയാണ് പോലീസ് തകര്‍ത്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി.എസ്. അറിയിച്ചു.
ടമഷമ്യമി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
