ബാറില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം: യുവാവിനെ കത്തി കൊണ്ട് വെട്ടി കൊല്ലാന്‍ ശ്രമിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍

ബത്തേരി: ബാറില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കത്തി കൊണ്ട് വെട്ടി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന കണിയാമ്പറ്റ, പച്ചിലക്കാട്, കളരിക്കുന്ന് വീട്ടില്‍ കെ.ബി. ഷിബിന്‍ (28) നെയാണ് ബത്തേരി പോലീസ് തമിഴ്നാട്ടിലെ ഉപ്പട്ടിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. അപ്പു, വിഷ്ണു എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും റിമാന്‍ഡിലാണ്. 30.04.2025 തീയതി രാത്രിയോടെയാണ് ബത്തേരി ഫെയര്‍ലാന്‍ഡ് സ്വദേശിയായ വിഷ്ണുവിനെ മൂന്ന് യുവാക്കളും ചേര്‍ന്ന് ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്ന്ന് കല്ല് കൊണ്ട് എറിയുകയും കല്ലു കൊണ്ടടിക്കുകയും നിലത്ത് തള്ളിയിട്ട് കത്തികൊണ്ട് വെട്ടി കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍