റോപ്പ് ഫെന്‍സിംഗിനും രക്ഷയില്ല ; കാട്ടാന ഫെന്‍സിംഗ് തകര്‍ത്തു

മാനന്തവാടി:കാട്ടാന ശല്യം തടയാന്‍ നിര്‍മ്മിച്ച റോപ്പ് ഫെന്‍സിംഗ് കാട്ടാനകൂട്ടം തകര്‍ത്തു. പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെ വനാതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നരക്കോടി രൂപ മുടക്കി പ്രവൃത്തി പൂര്‍ത്തിയാക്കിയ റോപ്പ് ഫെന്‍സിങിന്റെ കൂടല്ക്കടവിലുള്ള 12 മീറ്ററോളം ഭാഗമാണ് ഒരൊറ്റ രാത്രി കൊണ്ട് കാട്ടാനകള്‍ തകര്‍ത്തത്. തകര്‍ന്ന ഭാഗത്തൂടെ കൃഷിയിടത്തില്‍ പ്രവേശിച്ച കാട്ടാന വലിയ നാശമാണ് വരുത്തിയത്. 2017ല്‍ നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് പദ്ധതിക്ക് നിര്‍മ്മാണ അനുമതി ലഭിച്ചത്. റോപ്പ് ഫെന്‍സിങ് പൂര്‍ത്തിയായാല്‍ കൂടല്‍ കടവ് മുതല്‍ പാല്‍വെളിച്ചം വരെയുള്ള പ്രദേശത്തെ വന്യമൃഗ ശല്യത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു കര്‍ഷകര്‍.എന്നാല്‍ നാട്ടുകാരുടെ പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തിയാണ് ഒരു മാസത്തിനിടെ മൂന്നാം തവണയും കാട്ടാനകള്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുന്നത്.രണ്ടാഴ്ച മുമ്പ് പാല്‍വെളിച്ചം ഭാഗത്ത് സമാന രീതിയില്‍ കാട്ടാന ഫെന്‍സിങ് തകര്‍ത്ത് കൃഷിയിടത്തില്‍ പ്രവേശിച്ച്കാര്ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു ഫെന്‍സിങ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇതിനിടെ പ്രദേശത്തെ വയലുകളിലേക്ക് കൊയ്ത്തു യന്ത്രത്തിന് പ്രവേശിക്കാനാകാത്ത വിധം ഫെന്‍സിങ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിലും പ്രതിഷേധമുയരു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍