പ്രിയങ്കാഗാന്ധി എം.പി മെയ് 4,5 തീയതികളില്‍ വയനാട് ജില്ലയില്‍

കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി എം.പി നാളെയും മറ്റന്നാളും (മെയ് 4,5) വയനാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് സുല്‍ത്താന്‍ബത്തേരി വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ പരിക്കുപറ്റിയ വന്യമൃഗങ്ങളെ കൊണ്ടുപോകുന്നതിനായുള്ള ആംബുലന്‍സിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. തുടര്‍ന്ന് നാലരക്ക് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ വകയിരുത്തി വാങ്ങി നല്കുന്ന മൊബൈല്‍ ഡിസ്പെന്‍സറി വാഹനത്തിന്റെ കൈമാറ്റവും, തുടര്‍ന്ന് രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വകയിരുത്തി റോബോര്‍ട്ടിക് ഫിസിയോതെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും എം പി നിര്‍വഹിക്കും. മെയ് അഞ്ചിന് തിങ്കളാഴ്ച 12.45ന് കല്‍പ്പറ്റ പാസ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കും. മൂന്നരക്ക് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ആറു മണിക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിക്കും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍