വനത്തിന് തീയിട്ട നാലു പേര് റിമാണ്ടില്‍

മാനന്തവാടി: വനത്തില്‍ അതിക്രമിച്ച് കയറി തീയിട്ട സംഭവത്തില്‍ നാലുപേര്‍ റിമാണ്ടില്‍. വെള്ളമുണ്ട മംഗലശ്ശേരി ഉന്നതിയിലെ വിജയന് (35), ബിജു (41), അനില്‍ (22), ദാസന് (28) എന്നിവരെയാണ് വനപാലകര്‍ പിടികൂടിയത്.ഏപ്രില്‍ 19 ന് മാനന്തവാടി റെയ്ഞ്ചിലെ വെള്ളമുണ്ട സെക്ഷനിലെ തവളപ്പാറയിലായിരുന്നു സംഭവം. വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ഇവര്‍ പിടിയിലായത്. മാനന്തവാടി റെയ്ഞ്ചര്‍ റോസ് മേരി ജോസ്, വെള്ളമുണ്ട സെക്ഷന്‍ ഫോറസ്റ്റര്‍ കെ.കെ.സുരേന്ദ്രന്, ബി.എഫ്.ഒ.മാരായ കെ. മനോജ്, ബിജീഷ്, കൃഷ്ണനുണ്ണി, ശരത്, മുഹമ്മദ് ജാസിമം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍