ചുരമില്ലാ ബദല്‍പ്പാത: പ്രതിഷേധാഗ്നിയില്‍ രാവുണര്‍ത്തല്‍ സമരം

പടിഞ്ഞാറത്തറ: ചുരമില്ലാ ബദല്‍പ്പാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന രാവുണര്‍ത്തല്‍ സമരത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. പടിഞ്ഞാറത്തറ അങ്ങാടിയിലെ സമരപ്പന്തലില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് മുന്നരക്കിലോമീറ്ററോളം അകലെ പന്തിപ്പൊയിലില്‍ പോലീസ് തടഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ അണിനിരന്നിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഷീദ് വാഴയില്‍,സജി യു.എസ്, കര്‍മ്മ സമിതി കോര്ഡിനേറ്റര്കമല് ജോസഫ്,സാജന് തുണ്ടിയില്‍, ഹുസൈന് യു. സി,അഷ്റഫ് കുറ്റിയില്‍,ശകുന്തള ഷണ്മുഖന്,
ആലികുട്ടി സി.കെ, അസീസ് കളത്തില്‍,ഇ.പി ഫിലിപ്പ് കുട്ടി, ഫാദര്‍ ജോജോ കുടകച്ചിറ, ഫാ. വിനോദ്, സൈദ് സഖാഫി,ബിനു വീട്ടിക്കമൂല, ഷമീര്‍ കെ, ഉലഹന്നാന് പി. പ്രകാശന് വി. കെ, ബെന്നി എം, എ അന്ദ്രു ഹാജി, സുകുമാരന്‍ എം. പി, നാസര്‍ കെ, ഹംസ കെ, നാസര്‍ പി. കെ, പോള്‍സണ്‍ കൂവയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ സംഘടനകളുടെ പിന്തുണയോടെ റിലേ സത്യാഗ്രഹം 850 ദിവസം പിന്നിടുന്ന ദിവസമാണ് രാവുണര്‍ത്തല്‍ സമരവുമായി ജനകീയ സമര സമിതി മുന്നിട്ടറങ്ങിയത്. വയനാടിനായി ബദല്‍പ്പാത മാത്രമാണ് ആശ്രയം എന്ന ആഹ്വാനത്തോടെ പ്രവര്‍ത്തകര്‍ നിയുക്തപാതയില് ആധിപത്യം ഉറപ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പ്രതിഷേധ തീപ്പന്തങ്ങള്‍, മെഴുകി തിരിജ്വാലകള്, മൊബൈല്‍ ഫ്ലാഷ് ലൈറ്റുകള്‍ എന്നിവ ഉയര്‍ത്തിപിടിച്ചാണ് വനാതിര്‍ത്തിയിലേക്ക് സമരാനുകൂലികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍പ്പാതയ്ക്കായി ജനകീയ കര്‍മസമിതിയുടെ പോരാട്ടത്തിന് അമ്പതോളം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടകളുടെ പിന്തുണയുണ്ട്. വയനാടിനായി ഏറ്റവും അനുയോജ്യമായ ഒരു ബദല്‍പ്പാത രൂപപ്പെടുത്തിയെടുക്കു കയെന്നതാണ് ലക്ഷ്യം.
വലിയ വളവുകളോ കുത്തനെയുള്ള ഇറക്കങ്ങളോ ഇല്ലാത്ത നിയുക്തപാത വയനാടിന്റെ വലിയ മാറ്റങ്ങള്‍ക്ക് നിദാനമാകുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ജുനൈദ് കൈപ്പാണി പറഞ്ഞു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍