പനി ബാധിച്ചു പന്ത്രണ്ട്കാരന് മരണപ്പെട്ടു

പിണങ്ങോട്: പനി ബാധിച്ചു അവശനിലയിലായ പന്ത്രണ്ട്കാരന് മരിച്ചു. തേവണ കോന്തേരി വീട്ടില്‍ ബാബു-രജനി ദമ്പതികളുടെ മകന് ആദിത്യന് ആണ് മരിച്ചത്. മൂന്ന് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നതായും, വീട്ടുകാര്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി കുട്ടി അബോധാവസ്ഥയില്‍ ആയതോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങളായ അര്ജുന്, അതിഥി എന്നിവര്‍ക്കും അസുഖ ബാധയുണ്ടായിരുന്നെങ്കിലും ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായാണ് വിവരം.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍