നിയന്ത്രണം വിട്ട കാറിടിച്ച് വയോധികന് മരിച്ചു

കാട്ടിക്കുളം: റോഡരികില്‍ നിന്നും ഉള്ളിലേക്ക് മാറി സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്ന വയോധികന് കാറിടിച്ച് മരിച്ചു. കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി ലക്ഷ്മണന് (67) ആണ് മരിച്ചത്. ഇന്നലെ കാട്ടിക്കുളം ഹൈസ്കൂളിന് സമീപം വെച്ചായിരുന്നു അപകടം. കര്‍ണാടക സ്വദേശി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ലക്ഷ്മണിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലക്ഷ്മണിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഇദ്ധേഹത്തിന്റെ മകന് പ്രവീണ്‍ ഒന്നര മാസം മുന്‍പ് മരണപ്പെട്ടിരുന്നു. വൃക്ക രോഗബാധിതനായ പ്രവീണിന് നാട്ടുകാര്‍ ചികിത്സാ ധനസഹായ സമാഹരണം നടത്തി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു പ്രവീണിന്റെ മരണം. അതിന്റെ ആഘാതത്തില്‍ നിന്നും മുക്തരാകും മുമ്പേയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തി ലക്ഷ്മണും വിടപറഞ്ഞത്. ശാന്തയാണ് ലക്ഷ്മണിന്റെ അമ്മ. പ്രവിത മകളും, നിധിന് (സിവില്‍ പോലീസ് ഓഫീസര്‍, അമ്പലവയല്‍) മരുമകനുമാണ്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍