നൂല്‍പ്പുഴയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം.

നൂല്‍പ്പുഴ: നൂല്‍പ്പുഴയില്‍ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം വള്ളുവാടി , മലൈകുളങ്ങര വീട്ടില്‍ ബെന്നിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.20 ഓടെയാണ് സംഭവം. വീടിന്റെ മുറ്റത്തെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ ബെന്നിക്ക് നേരെ പാഞ്ഞെടുക്കുകയും, വീടിന്റെ മുന്‍ഭാഗത്തെ ഷീറ്റ് തകര്‍ക്കുകയുമായിരുന്നു. തലനാരിഴക്കാണ് ബെന്നി ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. പ്രദേശത്ത് കാട്ടാന ഉള്‍പ്പെടെയുടെയുള്ള വന്യമൃഗ ശല്യം രൂക്ഷമാണ്. പ്രദേശത്തെ സ്ഥിര സാന്നിധ്യവും, നാട്ടുകാര്‍ മുട്ടികൊമ്പന്‍ എന്ന് വിളിക്കുന്ന ആനയാണ് വീടിന് നേരെ ആക്രമണം നടത്തിയതെന്ന് ബെന്നി പറയുന്നു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍