നിര്‍ത്തിയിട്ട കാറിന് നേരെ കാട്ടാനയുടെ ആക്രമണം

തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെക്ക്പോസ്റ്റിനു സമീപം റോഡരികിലായി നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ കാട്ടാനയുടെ ആക്രമണം.
പ്രദേശവാസിയായ ആലസംപാടം സജീര്‍ എന്നയാളുടെ കാര്‍ ആണ് ഇന്ന് രാവിലെ 4 മണിക്ക് ആന തകര്‍ത്തത്. വീട്ടിലേക്ക് വാഹനമിറക്കാനുള്ള സൗകര്യ കുറവ് മൂലം റോഡരികിലായാണ് സജീര്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ ശബ്ദം കേട്ട് വന്ന് നോക്കിയപ്പോഴാണ് കാട്ടാന കാര്‍ ആക്രമിക്കുന്നത് കണ്ടതെന്ന് സജീര്‍ പറഞ്ഞു. ഈ പ്രദേശത്തു സ്ഥിരം ആനയുടെ ശല്യം കാരണം ജനങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. വനപാലകര്‍ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍