കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം.

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖന് ആണ് മരിച്ചത്. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഒരു ഭാഗം വനവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണിവിടം. കൂടാതെ കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശവുമാണ് എരുമക്കൊല്ലിയെന്ന് വനം വകുപ്പ് പറഞ്ഞു. സംഭവസ്ഥലത്തുവെച്ചുതന്നെ അറുമുഖന് മരിച്ചു. വനംവകുപ്പ് ഉദ്യോ?ഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ച് വരികയാണ്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍