വേനല്‍ക്കൂട്ട് സമ്മര്‍ ക്യാമ്പ് നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ എച്ച്.ഐ.എം സ്‌കൂളില്‍ അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികള്‍ക്കായി വേനല്‍ക്കൂട്ട് എന്ന പേരില്‍ സമ്മര്‍ ക്യാമ്പ് നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് നേതൃപാടവം വര്‍ധിപ്പിക്കുക, ലൈഫ് സ്‌കില്‍,ലേണിംഗ് സ്‌കില്‍, വ്യക്തിത്വ വികസനം, അവധിക്കാലം രസകരമാക്കാനുള്ള വിത്യസ്ത കളികള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളോടുകൂടിയാണ് വേനല്‍ക്കൂട്ട് സമ്മര്‍ വെക്കേഷന്‍ ക്യാമ്പ് നടത്തിയത്. സ്‌ക്കൂള്‍ മാനേജര്‍ പയന്തോത്ത് മൂസ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ സിജി െ്രെടനര്‍ മുസ്തഫ മാസ്റ്റര്‍, ബി.ആര്‍.സി െ്രെടനര്‍മാരായ ഷീബ ടീച്ചര്‍,നിത ടീച്ചര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ കൂടി സഹകരണ മനസ്സുകളുണര്‍ത്താം,കരകൗശല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വിവിധ തരം കളികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിവരാമന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അസീസ് അമ്പിലേരി, മദര്‍ പിടിഎ പ്രസിഡണ്ട് സുപ്രിയ,സ്റ്റാഫ് സെക്രട്ടറി സജ്‌ന ടീച്ചര്‍, എസ്. ആര്‍.ജി കണ്‍വീനര്‍ സുബിന ടീച്ചര്‍,പി.റ്റി.എ ഭാരവാഹി നവാസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രധാന അധ്യാപകന്‍ കെ. അലി മാസ്റ്റര്‍ സ്വാഗതവും ക്യാമ്പ് കോഡിനേറ്റര്‍ റെഹൂഫ് മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.