കബനി നദിയില്‍ ജലവിതാനം താഴ്ന്നത്ശങ്കക്കിടയാക്കുന്നു

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയിലെ പ്രധാന ജലസ്രോതസായ കബനി നദിയില്‍ ജലനിരപ്പ് അതിവേഗം താഴുന്നത് ആശങ്കക്കിടയാക്കുന്നു, ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞത്. കര്‍ണ്ണാടകയില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ബീച്ചനഹള്ളി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം എടുത്ത് തുടങ്ങിയതാണ് ഇതിന് കാരണം. ജില്ലയില്‍ പല ഭാഗങ്ങളിലും വേനല്‍മഴ ലഭിക്കുന്നുണ്ടെങ്കിലും ഒഴുകിയെത്തുന്ന വെള്ളം ബീച്ചനഹള്ളി ഡാമില്‍ നിന്നും വെള്ളം കുടുതല്‍ തുറന്ന് കൊടുത്തതോടെ പുഴയുടെ പല ഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയാണ്. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ കബനി നദിയില്‍ നീരൊഴുക്ക് കുറയുന്നത് ജലക്ഷാമത്തിനിടയാക്കും. ഈ അവസ്ഥ തുടര്‍ന്നാല്‍ താമസിയാതെ കബനി കുടിവെള്ള പദ്ധതി ദോഷകരമാകുമോ എന്ന ആശങ്കയിലാണ്. കബനി നദിയില്‍ ജലവിതാനം കുത്തനെ താഴ്ന്നതോടെ പുഴയില്‍ പാറക്കെട്ടുകള്‍ മാത്രമായ അവസ്ഥയാണ്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍