കളഞ്ഞുകിട്ടിയ ഫോണും പേഴ്‌സും വനംവകുപ്പ് വഴി ഉടമസ്ഥര്‍ക്ക് നല്‍കി യുവതി മാതൃകയായി.

തോല്‍പ്പെട്ടി: കളഞ്ഞുകിട്ടിയ ഫോണും പേഴ്‌സും വനംവകുപ്പ് വഴി ഉടമസ്ഥര്‍ക്ക് നല്‍കി യുവതി മാതൃകയായി. തോല്‍പ്പെട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ പരിസരത്ത് നിന്ന് കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍, വീടിന്റ താക്കോല്‍, പണം എന്നിവ അടങ്ങിയ ബാഗ് ബേഗൂര്‍ ഉന്നതിയിലെ വിമല എന്ന യുവതിക്കാണ് കളഞ്ഞു കിട്ടിയത്. തുടര്‍ന്ന് വിമല അത് വനം വകുപ്പ് ജീവനക്കാരെ ഏല്‍പ്പിച്ചു. വനം വകുപ്പ് ജീവനക്കാര്‍ സിസിടി വിയടക്കം പരിശോധിച്ച് ഉടമസ്ഥരെ കണ്ടെത്തി സാധനങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. കര്‍ണാടക സ്വദേശികളുടേതായിരുന്നു ഫോണും ബാഗും.