പുനരധിവാസം: സമ്മതപത്രം നല്‍കാനുള്ളത് നാലുപേര്‍ മാത്രം

കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് സമ്മതപത്രം കൈമാറാനുള്ളത്
ഇനി നാലുപേര്‍ മാത്രം. രണ്ടാംഘട്ട 2 എ, 2 ബിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് സമ്മതപത്രം നല്‍കുന്നതിനുള്ള അവസാന ദിവസമായ
ഇന്ന് 20 പേരാണ് സമ്മതപത്രം കൈമാറിയത്. ഒന്നാംഘട്ട ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 242 പേര് സമ്മതപത്രം നല്‍കിയിരുന്നു. രണ്ടാംഘട്ട 2 എയില്‍ ഉള്‍പ്പെട്ട 87 ആളുകള്‍ സമ്മതപത്രം കൈമാറി. 2 ബി യില്‍ ഉള്‍പ്പെട്ട 69 ആളുകളാണ് ഇന്നലെ വരെ സമ്മതപത്രം കൈമാറിയത്. 402 ഗുണഭോക്താക്കളുടെ മൊത്ത പട്ടികയില്‍ ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കിയത് 289 ആളുകളാണ്. സാമ്പത്തിക സഹായത്തിനായി 109 പേരും സമ്മതപത്രം കൈമാറി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍