ലഹരിക്കെതിരെ കൂട്ടയോട്ടം

കല്‍പ്പറ്റ: 'പോരാടാം ഒന്നായി ലഹരിക്കെതിരെ...' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കേരള പോലീസ് അസോസിയേഷന് വയനാട് ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് മുതല്‍ കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് കൂട്ടയോട്ടത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. പ്രശസ്ത സിനിമാതാരം അബു സലിം, ഇന്ത്യന്‍ ക്രിക്കറ്റ് താരം സജ്ന സജീവന് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, കേരള പോലീസ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍