ഡിജിറ്റല്‍ സര്‍വേ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം നാളെ

മീനങ്ങാടി: ഡിജിറ്റല്‍ സര്‍വേ മൂന്നാംഘട്ട വയനാട് ജില്ലാതല ഉദ്ഘാടനം നാളെ (ഏപ്രില്‍ 4) രാവിലെ 10 ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ഐ സി ബാലകൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷനാകും. സബ് കളക്ടര്‍ & സര്‍വ്വേ നോഡല്‍ ഓഫീസര്‍ മിസാല്‍ സാഗര്‍ ഭരത് മുഖ്യാതിഥിയാകും. സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര് ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ കെ ബാലകൃഷ്ണന്, റീസര്‍വേ സൂപ്രണ്ട് മുഹമ്മദ് ഷെരീഫ്, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍