ഡിസാസ്റ്റര്‍ ടൂറിസം വേണ്ട ; ദുരന്ത മേഖലയിലേക്കുള്ള പ്രവേശനത്തിന് കര്‍ശനനിയന്ത്രണം തുടരും

കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി.എസ് അറിയിച്ചു. നിരോധിത മേഘലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിലവില്‍ പ്രദേശവാസികള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വിനോദ സഞ്ചാരികള്‍ ദുരന്തമേഖല സന്ദര്‍ശിക്കുന്നത് തടയും. വേനല്‍ അവധിയെ തുടര്‍ന്ന് ജില്ലയിലേക്ക് വരുന്നവര്‍ ദുരന്തമേഖല ലക്ഷ്യമാക്കിയുള്ള യാത്ര ഒഴിവാക്കേണ്ടതാണ്. ഈ സ്ഥലങ്ങളില്‍ സന്ദര്‍ശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍