ഒരേ കുടുംബത്തിന് രണ്ട് വീട് അനുവദിച്ചതായി പരാതി; അന്വേഷണം വേണമെന്ന് സിപിഐഎം

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡായ കാട്ടേരിക്കുന്നില്‍ മുന്‍പ് വീട് അനുവദിച്ച അതേ കുടുംബത്തിന് തന്നെ മറ്റൊരു പദ്ധതിയില്‍ വീട് പാസാക്കി പണം തട്ടാന്‍ ശ്രമമെന്ന് സിപിഐഎം പരാതിപ്പെട്ടു.കാട്ടേരിക്കുന്ന് മുണ്ടിയത്ത് ഉന്നതിയിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് 2017ല്‍ പഞ്ചായത്ത് വീട് അനുവദിക്കുകയും വീട് നിര്‍മ്മാണം നടത്തുകയും ചെയ്തു. എന്നാല്‍ ഇതേ കുടുംബത്തെ വീണ്ടും അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെടുത്തി ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ചിരിക്കുകയാണ്. പുതിയ വീട് നിര്‍മ്മാണത്തിനായി നിലവില്‍ ഇവര്‍ താമസിക്കുന്ന വീടിന്റെ ചില ഭാഗങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. വാര്‍ഡ് അംഗവും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ട്ക്കെട്ടിന്റെ ഭാഗമായാണ് പുതിയ വീട് അനുവദിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കോണ്‍ട്രാക്ടറും വാര്‍ഡ് അംഗവും ഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ ഉപയോഗിച്ച് വീട് നിര്‍മ്മാണത്തിന്റെ മറവില്‍ പണം തട്ടാനുള്ള ശ്രമമാണെന്നാണ് ആരോപണം.
ഒരേ കുടുംബത്തിന് തന്നെ വീട് അനുവദിച്ച കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടിയന്തിരമായി അന്വേഷിക്കണമെന്ന് സിപിഐ എം തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി വി ആര് വിനോദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ടി കെ പുഷ്പന്, സക്കീര്‍ ഹുസൈന്, കെ ഷബിത, കെ വിപിന്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍