ക്ഷയരോഗ നിവാരണ 100 ദിന കര്‍മ്മ പരിപാടി:മികച്ച പ്രകടനം കാഴ്ചവച്ച ജില്ലക്കുള്ള സംസ്ഥാന അംഗീകാരം വയനാടിന്

കല്‍പ്പറ്റ: നിക്ഷയ് ശിവിര്‍ ക്ഷയരോഗ നിവാരണ 100 ദിന കര്‍മ്മപരിപാടിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലക്കുള്ള സംസ്ഥാന അംഗീകാരം വയനാട് ജില്ലക്ക്. 100 ദിന കര്‍മ്മപരിപാടിക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് സംസ്ഥാനതല ലോക ക്ഷയ രോഗ ദിനാചരണത്തിലെ മുഖ്യാതിഥി പ്രശസ്ത ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് ആണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മികച്ച ജില്ലക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്.2024 ഡിസംബര്‍ 18 ന് ആരംഭിച്ച നിക്ഷയ് ശിവിര്‍ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ക്ഷയരോഗ സാധ്യത കൂടുതലുള്ള 246866 പേരെ ജില്ലയില്‍ സ്ക്രീനിംഗിന് വിധേയമാക്കി.ജില്ലയില്‍ പരിശോധനക്ക് ലക്ഷ്യമിട്ടതിന്റെ നൂറ് ശതമാനം നേട്ടമാണിത്.4554 പേരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുകയും ഇതില്‍ 101 പേര്‍ക്ക് ക്ഷയ രോഗം കണ്ടെത്തുകയും തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.ഇതിലൂടെ രോഗപ്പകര്‍ച്ചാ സാധ്യതകള്‍ കുറയ്ക്കാനും സാധിച്ചു. ക്യാമ്പയിന് കാലയളവില്‍ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 9 നിക്ഷയ് വാഹനങ്ങള്‍ പ്രവര്‍ത്തിച്ചു.
ജില്ലയിലെ വിദ്യാലയങ്ങള്‍ ,മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ , കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്ഷയരോഗ ബോധവല്‍ക്കരണ പരിപാടികളും സ്ക്രീനിംഗ് ക്യാമ്പുകളും നടത്തി. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍, അഗതി മന്ദിരങ്ങള്‍, ഉന്നതികള്‍, കുടുംബശ്രീ ,സര്‍ക്കാര്‍ കാര്യാലയങ്ങള്‍, തൊഴിലിടങ്ങള്‍ , പൊതുയിടങ്ങള്‍ എന്നിവിടങ്ങളിലായി നാലായിരത്തോളം ക്ഷയരോഗ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ക്യാമ്പയിന് ജനകീയമാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണ കലാപരിപാടികള്‍, ഫ്ലാഷ്മോബ്, മാജിക് ഷോ, സ്കിറ്റുകള്‍, ക്വിസ് , ചിത്രരചനാ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ക്ഷയരോഗത്തെ അതിജീവിച്ചവരുടെ ജില്ലാതല സംഗമം നടത്തി. ജില്ലയിലെ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച്
ബോധവല്‍ക്കരണ ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. ജില്ലയില്‍ പുതിയ 26 നിക്ഷയ്മിത്ര സ്പോണ്‍സര്‍മാരെ കണ്ടെത്തുകയും 75 രോഗബാധിതര്‍ക്ക് പോഷകാഹാരകിറ്റുകള്‍ ലഭ്യമാക്കുകയും ചെയ്തു. ക്ഷയ രോഗ നിവാരണത്തില്‍ മാധ്യമങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു . ജില്ലയില്‍ നിന്ന് 4 ഗ്രാമപഞ്ചായത്തുകള്‍ക്ക് തുടര്‍ച്ചയായ 2 വര്‍ഷത്തെ ക്ഷയരോഗമുക്ത പഞ്ചായത്തുകള്‍ക്കുള്ള സില്‍വര്‍ അവാര്‍ഡും 3 നഗരസഭകള്‍ക്കും 9 ഗ്രാമപഞ്ചായത്തുകള്‍ക്കും ആദ്യ തവണ ക്ഷയരോഗ മുക്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായതിനുള്ള ബ്രോണ്‍സ് അവാര്‍ഡും ലഭിച്ചത് വലിയ നേട്ടമാണ്. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘങ്ങളുടെയും ഏകോപിപ്പിച്ച പ്രവര്‍ത്തനം, ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടത്തിയ ഏകോപന യോഗങ്ങള്‍, സംസ്ഥാന ജില്ലാ സ്ഥാപന തലങ്ങളില്‍ നടത്തിയ നിരന്തര അവലോകന യോഗങ്ങള്‍ തുടങ്ങി ആരോഗ്യവകുപ്പും ജില്ലാ ക്ഷയരോഗ കേന്ദ്രവും തികഞ്ഞ ആസൂത്രണത്തോടെയും കാര്യക്ഷമതയോടെയും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയെ ഈ അംഗീകാരത്തിന് അര്‍ഹമാക്കിയത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍