ഊരാളുങ്കലിനോടുള്ള സര്‍ക്കാരിന്റെ കരുതല്‍ അഴിമതിക്ക് തുല്യം: ആം ആദ്മി പാര്‍ട്ടി

കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മല പുന്നപ്പുഴയില്‍ അടിഞ്ഞുകൂടി 5.7 ദശലക്ഷം ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്ക് 195.55 കോടി രൂപ നല്‍കുന്നതിനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കൗണ്‍സില്‍.നൂറ്റാണ്ടുകളുടെ പഴക്കമുള്ള വീട്ടി, തേക്ക്, അയനി, വെണ്ടേക്ക് തുടങ്ങിയ മരങ്ങളും ലക്ഷക്കണക്കിന് ഘന അടി കല്ലും മണലുമാണ് അവശിഷ്ടങ്ങള്‍. ഇവയ്ക്കെല്ലാം കൂടി ആയിരം കോടിയിലധികം രൂപയുടെ മാര്‍ക്കറ്റ് മൂല്യമുണ്ട്. ഈ വസ്തുക്കള്‍ മത്സര ടെന്‍ഡറിലൂടെ ലേലം ചെയ്ത് സര്‍ക്കാര്‍ ഖജനാവിന് മുതല്കൂട്ടാക്കാമെന്നിരിക്കെ 195 കോടിയിലധികം രൂപ ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്ക് കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അഴിമതിയാണ്. സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്‍പോട്ടു പോവുകയാണെങ്കില്‍ ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ജില്ലയില്‍ ആരംഭിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അറിയിച്ചു.
ദുരന്തത്തെ മറയാക്കി സര്‍ക്കാര്‍ ഊരാളുങ്കലിന് പണം ഉണ്ടാക്കി കൊടുക്കാനാണ് ശ്രമിക്കുന്നത്. ടൗണ്‍ഷിപ്പ് വര്‍ക്കുകളും ടെന്‍ഡര്‍ വിളിക്കാതെ ഊരാളുങ്കലിന് നല്കിയതും ഇതിന്റെ ഭഗമായാണ്. ഊരാളുങ്കലിനോടുള്ള കരുതലിന്റെ നൂറില്‍ ഒന്ന് ദുരന്തബാധിതരോട് കാണിക്കാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാറിന് അവകാശപ്പെട്ട ഭൂമി സര്‍ക്കാര്‍ തന്നെ വില കൊടുത്ത് മേടിക്കുന്നതിനെതിരെ ആംആദ്മി പാര്‍ട്ടി നല്കിയ പരാതിയില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ മന:പൂര്‍വ്വം പരാതി അവഗണിക്കുന്നത് വയനാടിനോടുള്ള ക്രൂരതയാണെന്നും കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ വച്ചു ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ സെക്രട്ടറി ശ്രീ പോള്‍സണ്‍ അമ്പലവയല്‍,മനു മത്തായി, ബാബു തച്ചറോത്ത്, റഫീക് കമ്പളക്കാട്, ലിയോ മാത്യു മുള്ളന്‍കൊല്ലി, മനോജ് കുമാര്‍ തലപ്പുഴ,സല്മാന് എന്‍ റിപ്പണ്‍ , ബേബി തയ്യില്‍ പുല്‍പ്പള്ളി,പത്മരാജ് കല്‍പ്പറ്റ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍