കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം മാര്‍ച്ച് 27 ന് വൈകിട്ട്
4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനാണ് പ്രിയങ്ക എത്തുന്നത്. 27 ന് രാവിലെ പുല്‍പള്ളി സീതാദേവി ലവാ കുശ ക്ഷേത്രം പ്രിയങ്ക സന്ദര്‍ശിക്കും. പുല്‍പ്പള്ളി പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം,ഇരുളം സ്മാര്‍ട്ട് അംഗന്‍വാടി ഉദ്ഘാടനം, മീനങ്ങാടിയില്‍ വനിതാ സംഗമത്തിലും, വണ്‍ സ്‌കൂള്‍ പ്രൊജക്റ്റ് ഉദ്ഘാടനത്തിലും, വള്ളിയൂര്‍ക്കാവ് ഉത്സവത്തിലും 27 ന് പ്രിയങ്ക പങ്കെടുക്കും. തലപ്പുഴ, എള്ളുമന്ദം, വടക്കനാട്, മുക്കം, വണ്ടൂര്‍ എന്നിവിടങ്ങളിലും 28, 29 തീയതികളിലായി വിവിധ പരിപാടികളില്‍ പ്രിയങ്ക പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍