ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

വെള്ളമുണ്ട: ഭാര്യയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കേണിച്ചിറ, വാകേരി, അക്കരപറമ്പില്‍ വീട്ടില്‍ ഉലഹന്നാന് എന്ന സാബു (57) നെയാണ് ഇന്നലെ മലപ്പുറത്തു വച്ച് വെള്ളമുണ്ട പോലീസ് പിടികൂടിയത്. 2005 ലാണ് ഭാര്യയുടെ പരാതി പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. വെള്ളമുണ്ട പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ടി.കെ മിനിമോളിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, പ്രദീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് നിസാര്‍, സച്ചിന് ജോസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ നിരന്തര അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇയാള്‍ വലയിലായത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍