രണ്ടാംഘട്ട 2എ, 2ബി ഗുണഭോക്തൃ പട്ടികയിലെ 81 പേര് സമ്മതപത്രം നല്കി; ഏപ്രില്‍ മൂന്ന് വരെ സമ്മതപത്രം നല്‍കാം

കല്‍പ്പറ്റ: ടൗണ്‍ഷിപ്പിലേക്കുള്ള രണ്ടാംഘട്ട 2എ, 2ബി ഗുണഭോക്ത്യ പട്ടികയിലെ 81 പേര് കളക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറി. ആദ്യ ദിവത്തില്‍ 2എ പട്ടികയിലുള്‍പ്പെട്ട 48 ഗുണഭോക്താക്കളും 2 ബി പട്ടികയിലുള്‍പ്പെട്ട 33 ഗുണഭോക്താക്കളും സമ്മതപത്രം നല്കി. 69 പേര് ടൗണ്‍ഷിപ്പില്‍ വീടിനായും 12 പേര് സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്‍കിയത്. രണ്ടാംഘട്ട 2എ, 2ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മൂന്നു വരെ ടൗണ്‍ഷിപ്പിലേക്കും സാമ്പത്തിക സഹായത്തിനും സമ്മതപത്രം നല്‍കാം.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍