ഭൂമി തൊട്ട് താരങ്ങള്‍; സുനിത വില്യംസിനെയും സംഘത്തെയും പുറത്തെത്തിച്ചു

സുനിത വില്യംസ് ഉള്‍പ്പെടെയുള്ള ബഹിരാകാശ സഞ്ചാരികളെ സ്‌പേസ് എക്‌സിന്റെ ക്രൂ 9 ഡ്രാഗണ്‍ പേടകത്തിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചു. റിക്കവറി കപ്പലില്‍ എത്തിച്ച പേടകത്തില്‍ നിന്ന് ഓരോരുത്തരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. എല്ലാവരും സന്തോഷത്തിലാണ് ഭൂമിയില്‍ സ്പര്‍ശിച്ചത്. പുറത്തെത്തിച്ച യാത്രികരെ സ്‌ട്രെച്ചറില്‍ മാറ്റുകയായിരുന്നു.
യാത്രികരെ പുറത്തെത്തിച്ച് നിവര്‍ന്ന് നിര്‍ത്തിയ ശേഷമാണ് ഇവരെ സ്‌ട്രെച്ചറില്‍ മാറ്റിയത്. നിക് ഹേഗിനെയാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നാലെ അലക്‌സാണ്ടര്‍ ഗോര്‍ബുനോവിനെ എത്തിച്ചു. മൂന്നാമതാണ് സുനിത വില്യംസിനെ പുറത്തെത്തിച്ചത്. ഏറ്റവും ഒടുവില്‍ ബുച്ച് വില്‍മോറിനെയും പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഹെലികോപ്ടറില്‍ തീരത്തേക്ക് എത്തിക്കും. തുടര്‍ന്ന് വിമാനത്തില്‍ ഹൂസ്റ്റണില്‍ എത്തിക്കും. പിന്നാലെ വൈദ്യപരിശോധനകള്‍ക്കായി ഇവരെ വിധേയരാക്കും.
ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന യാത്രികര്‍ പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് ഭൂമിയിലെത്തിയാല്‍ കാലുകള്‍ ഉറപ്പിച്ച് നില്‍ക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട്. പുറത്തെത്തിച്ച നാലം?ഗസംഘത്തില്‍ ഇത് പ്രകടമായിരുന്നു. മറ്റ് ആളുകളുടെ സഹായത്തോടെയാണ് ഇവര്‍ നിവര്‍ന്ന് നിന്നത്. ഭൂമിയിലെത്തിയാലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സുനിതയ്ക്കും ,ബുച്ചിനും ഒപ്പം സഹയാത്രികരായ നിക്ക് ഹേഗ്,അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവര്‍ക്കും ഒരുപാട് സമയമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍