വൈത്തിരി മേല്‍മുറിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി; ആയുധധാരികളായ ആറംഗ സംഘമാണെത്തിയത്; ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വൈത്തിരി പോലിസ് സ്റ്റേഷന്‍ പരിധിയിലെ പൊഴുതന മേല്‍മുറി എന്ന സ്ഥലത്തുള്ള കൊടിയാടന്‍ മൊയ്തീന്റെ വീട്ടിലാണ് ആയുധധാരികളായ ആറംഗസംഘം എത്തിയതായി പരാതിയുള്ളത്. പട്ടാളവേഷധാരികളായ സംഘം ഉറങ്ങി കിടക്കുകയായിരുന്ന മൊയ്തീനെ വിളിച്ചുണര്‍ത്തി തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും ഒച്ച വെക്കരുതെന്നും പറഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് മൊയ്തീന്‍ പറയുന്നത്. സ്ഥലത്ത് പോലീസ് സംഘം പരിശോധന തുടരുകയാണ്.തോക്കുമായി വന്ന സംഘം ഭക്ഷം വേണമെന്നാവശ്യപ്പെട്ടെങ്കിലും മൊയ്തീന്റെ കൈവശം ഭക്ഷണില്ലാത്തതിനാല്‍ പുറത്ത് മൊയ്തീന്റെ ഉടമസ്ഥതതയിലുള്ള ഗുമട്ടി കടയിലേക്ക് മൊയ്തീനേയും കൂട്ടി പോകുകകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച കട തുറപ്പിച്ച് ഭക്ഷണ സാധനങ്ങളായ റസ്‌ക്ക്, ബണ്ണ്, പഞ്ചസാര, തേയില എന്നിവ എടുത്തു കൊണ്ടുപോയെന്ന് മൊയ്തീന്‍ പറഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം സ്ഥലത്ത് തങ്ങിയ സംഘം തുടര്‍ന്ന് കുറിച്ച്യാര്‍മല ഭാഗത്തെ വനത്തിലേക്ക് പോകുകയായിരുന്നു. മൊയതീന്റെ പരാതി പ്രകാരം വൈത്തിരി പോലീസ് കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ സംഘം ചേര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും ആയുധ നിയമ പ്രകാരവും കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘത്തില്‍ നന്നായി മലയാളം സംസാരിക്കുന്നവരും സംഘത്തിലുണ്ടായിരുന്നതായി മൊയതീന്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പും ഇതേ സ്ഥലത്ത് ആയുധധാരികളെത്തിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍