തെരുവ് നായയുടെ അക്രമണം തുടരുന്നു ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കടിയേറ്റു

പുതുശ്ശേരിക്കടവ്: തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം അഞ്ചായി. ഇന്നലെ രാവിലെ തോണിച്ചാല്‍-പയിങ്ങാട്ടിരി- അയിലമൂല എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് പേരെ തെരുവ് നായ കടിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടോടെ മറ്റ് രണ്ട് പേര്‍ക്കും കടിയേറ്റു. കോളേജ് വിദ്യാര്‍ത്ഥിനിയായ നിദ ജിനാന്‍ (18) നാണ് പുതുശ്ശേരിക്കടവില്‍ വെച്ച് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം കോളേജ് കഴിഞ്ഞ മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് വീടിന്റെ സമീപത്തു വെച്ചാണ് കടിയേറ്റത്. ഇതേ നായ പടിഞ്ഞാറത്തറ ടൗണില്‍ വെച്ച് 4 വയസ്സുകാരി ആമിയെന്ന കുട്ടിയേയും കടിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുന്‍വശത്തായി നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് വൈകീട്ട് ആറ് മണിയോടെ പട്ടി കടിച്ചത്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. വെളുപ്പും ബ്രൗണ്‍ കളറും ചേര്‍ന്ന നായയാണ് ആക്രമിച്ചതെന്നാണ് സിസിടിവി യില്‍ ദൃശ്യമാകുന്നത്. ഇതേ നായ തന്നെയാണ് തോണിച്ചാല്‍ ഭാഗത്തും അക്രമണ സ്വഭാവം കാണിച്ചതെന്നാണ് കടിയേറ്റവര്‍ പറയുന്നത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍