വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ദമ്പതികള്‍ 44 ലക്ഷത്തോളം തട്ടിയതായി പരാതി; ഭര്‍ത്താവ് അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്:
ദമ്പതികള്‍ 44 ലക്ഷത്തോളം തട്ടിയതായി പരാതി; ഭര്‍ത്താവ് അറസ്റ്റില്‍
കല്‍പ്പറ്റ: യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മുട്ടില്‍ എടപ്പട്ടി കിഴക്കേപുരക്കല്‍ ജോണ്സണ് സേവ്യര്‍(51) ആണ് അറസ്റ്റിലായത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പോലീസ് അന്വേഷിച്ച് വരികയാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന വ്ളോഗറായ അന്ന യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം വഴി ആളുകള്‍ക്ക് വിദേശ ജോലി വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വേറെയും കേസുകളില്‍ പ്രതിയാണ്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെയില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നല്‍കുമെന്നും, കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ് . ഇവരുടെ വാക്ക് വിശ്വസിച്ച് പലരില്‍ നിന്നും കടം വാങ്ങിയ തുകയാണ് പരാതിക്കാര്‍ ദമ്പതികള്‍ക്ക് നല്‍കിയത്. തട്ടിപ്പ് സംഘത്തില്‍ വേറെയും ആളുകള്‍ ഉള്ളതായി പോലീസിന് സൂചനയുണ്ട്. സംസ്ഥാനത്ത് വേറെയും ആളുകള്‍ ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ടോയെന്നുള്ള കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി പി.എല്‍ ഷൈജു, പോലീസ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണി, എസ്.ഐ രാംകുമാര്‍, എസ് സി പി ഒ മാരായ ഗിരിജ, അരുണ്‍ രാജ്, സി പി ഒ മാരായ ദിലീപ്, ലിന് രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍